കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെന്ന് കോൺഗ്രസ്.നടന്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോൺഗ്രസ് റോഡ് ഉപരോധം സംഘടിപ്പിച്ചത്. ഇടപ്പള്ളി മുതൽ വൈറ്റില വരെ ഗതാഗതക്കുരുക്കുണ്ടായി. ഇത് ജോജു ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *