പന്തളം കൈപ്പുഴ കൊട്ടാരത്തിൽ മോഷണ ശ്രമം നടത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ഇന്നലെ രാത്രി 10മണിക്ക് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്.
മോഷണ ശ്രമം സിസിടിവിയിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്തുള്ള ബന്ധു ദിലീപ് എത്തിയാണ് കള്ളനെ പിടികൂടിയത്.
ഉടൻ തന്നെ പന്തളം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
