കോഴിക്കോട്: വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ്ങില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. വനിതാ കമീഷന്‍ മേഖല ഓഫീസില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 38 പരാതികളില്‍ രണ്ടെണ്ണം കൗണ്‍സിലിങ്ങിന് കൈമാറുകയും ഏഴെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും രണ്ടെണ്ണം ലീഗല്‍ അതോറിറ്റിക്കയക്കുകയും ചെയ്തു. 24 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി, ഡയറക്ടര്‍ ഷാജി സുഗുണന്‍, അംഗം അഡ്വ. പി കുഞ്ഞായിഷ തുടങ്ങിയവര്‍ പങ്കെടുത്തു.
