ഗതാഗത നിയന്ത്രണം

ബാലുശ്ശേരി കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ ഭിത്തി നിര്‍മാണം നടക്കുന്നതിനാല്‍ മെയ് 12 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വലിയ വാഹനങ്ങള്‍/ഭാരം കൂടിയ വാഹനങ്ങള്‍ എന്നിവ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ശുചിത്വ മിഷനില്‍ ഇന്റേണ്‍

ശുചിത്വ മിഷനില്‍ ഇന്റേണ്‍ നിയമനത്തിനുള്ള അഭിമുഖം മെയ് 14ന് രാവിലെ 10.30ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.എസ്.ഡബ്ല്യൂ, ബിടെക്/എംടെക് -എന്‍വയോണ്‍മെന്റ്, എം.എസ്.സി -എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് സിവില്‍, എം.സി.ജെ, ഡിപ്ലാമ ഇന്‍ ജേണലിസം. സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ആന്‍ഡ് കണ്ടന്റ് മേക്കിങ്, വീഡിയോ നിര്‍മാണം, എഡിറ്റിങ്, പത്രക്കുറിപ്പ് തയാറാക്കല്‍, നല്ല ആശയവിനിമ ശേഷി, നേതൃപാടവം തുടങ്ങിയവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 10,000-15,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും.

പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവ്

ഇരിങ്ങല്ലൂര്‍ പ്രീമെട്രിക് (ആണ്‍) ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒഴിവിലേക്ക് 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി, യൂണിഫോം, ട്യൂഷന്‍, കമ്പ്യൂട്ടര്‍ പഠനം, നോട്ട്ബുക്ക് തുടങ്ങിയവ ലഭിക്കും. ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം മെയ് 26നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും മാത്തറയിലുള്ള കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 8547630159 (പട്ടികജാതി വികസന ഓഫീസര്‍), 9447357661 (ഹോസ്റ്റല്‍ വാര്‍ഡന്‍).

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ അച്ചടി വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 216/2025) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗവ. ആഫ്റ്റര്‍ കെയര്‍ ഹോമില്‍ പ്രവേശനം

വനിത-ശിശുവികസന വകുപ്പിന് കീഴിലെ ഗവ. ആഫ്റ്റര്‍ കെയര്‍ ഹോമില്‍ അഡ്മിഷന്‍ ആരംഭിച്ചു. 18 മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന, പഠനത്തില്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഭക്ഷണവും താമസവും വിദ്യാഭ്യാസവും സൗജന്യമായി നല്‍കും. താല്‍പര്യമുള്ളവര്‍ സൂപ്രണ്ട്, ഗവ. ആഫ്റ്റര്‍ കെയര്‍ ഹോം, വെള്ളിമാടുകുന്ന്, കോഴിക്കോട് -673012 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 9497216323.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി പരമാവധി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് ഉച്ചക്ക് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.

ലബോറട്ടറി ടെക്‌നീഷ്യന്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേന്ദ്ര പദ്ധതിയിലേക്ക് കരാറില്‍ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കും. യോഗ്യത: ബി.എസ്.സി എല്‍.എല്‍.ടി, അക്കാദമിക സ്ഥാപനങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റില്‍ പ്രവൃത്തി പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. മെയ് 14ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2350216, 2350200.

Leave a Reply

Your email address will not be published. Required fields are marked *