ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയേകി ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നുരൂപ വീതമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.


ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയില്‍ പെട്രോളിനു ലിറ്ററിന്റെ വില 97.77 രൂപയായി. 90.67 രൂപയാണ് ഡീസല്‍ വില. കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോള്‍ വില 100 രൂപ കടന്നു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനൊപ്പം സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സി.എന്‍.ജിക്ക് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിനു 110 രൂപയും ഡീസലിനു 99.38 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിനു 108 രൂപയും ഡീസലിനു 97.55 രൂപയുമായി. മുംബൈ 106 രൂപ, 93.14 രൂപ, ചെന്നൈ 103 രൂപ, 95.25 രൂപ, കൊല്‍ക്കത്ത 108 രൂപ, 95.13 രൂപ, ബെംഗളൂരു 105 രൂപ, 93.99 രൂപ എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ യഥാക്രമം പെട്രോള്‍, ഡീസല്‍ വില.

വില വര്‍ധിച്ചതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡൽഹി, ഗുജറാത്ത്, ഒഡീഷ, മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍തിരക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യം കടുത്ത നിയന്ത്രണത്തിലേക്കെന്നാണ് 

Leave a Reply

Your email address will not be published. Required fields are marked *