കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മെയ് 26 ഓടെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറന്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, നിക്കോബാര്‍ ദ്വീപുകളിലുടനീളവും, ശ്രീ വിജയപുരം (പോര്‍ട്ട് ബ്ലെയര്‍) ഉള്‍പ്പെടെയുള്ള ആന്‍ഡമാന്‍ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നല്‍കുന്നു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. അതേസമയം മെയ് 16 മുതല്‍ 18 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയും കാലാവസ്ഥാ വകുപ്പ് പറയുന്നു. അതോടൊപ്പം ഇടി മിന്നല്‍, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *