ഏറനാടിന്റെ നായകനും ലീഗിൻ്റെ ജനകീയ മുഖവും മികച്ച സംഘാടകനുമായ പി കെ ബഷീർ ടീം വിഡിഎസ് മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആൾക്കാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭയിലെ നാലാം ഊഴത്തിലാണ് മന്ത്രിപദവിയിലെത്തുന്നത്. മുണ്ടക്കൈ -ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്ലിം ലീഗ് നൽകുന്ന സ്നേഹ വീടുകളുടെ ആദ്യഘട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത് പി.കെ ബഷീറിൻ്റെ സംഘാടക മികവിൻ്റെ തെളിവായിരുന്നു. അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രി പദവി.
