നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി.സ്വർണ കടത്തു കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്.സ്വപ്‌നയുടെ അമ്മ ജാമ്യ രേഖകളുമായി രാവിലെ അട്ടക്കുളങ്ങര ജയിലിലെത്തിയിരുന്നു.

സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാഞ്ഞത് കൊണ്ടാണ് മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വപ്നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്നത്.ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കി.

ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല

Leave a Reply

Your email address will not be published. Required fields are marked *