സംസ്ഥാനത്തെ സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാകുന്നു. 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയിലെത്തി. ഗ്രാമിന് 55 രൂപയുടെ കുറവാണ് വിപണിയിലുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 14,395 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ‌

അതേസമയം 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 11,830 രൂപയും, 8 ഗ്രാമിന് 94,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ ഇടിവല്ലെങ്കിലും വിപണിയിൽ ഇതൊരു ആശ്വാസ ചലനമാണ്. സ്വർണ്ണവില കുറഞ്ഞപ്പോൾ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് 2,850 രൂപയുമായി വില സ്ഥിരത പുലർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *