കൊല്ലം: അംഗനവാടിയിൽ ഉപ്പുമാവിന് പകരം ‘ബിർണാണി’ (ബിരിയാണി) വേണമെന്ന് ആവശ്യപ്പെട്ട് വൈറലായ ശങ്കു എന്ന കുഞ്ഞ്, മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തന്നെ രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി വിശേഷിപ്പിച്ചപ്പോൾ, “ഞാൻ രാധാമണി ചേച്ചിടെ കൊച്ചുമോനല്ല, അമ്മാമ്മ ഓമനയാണ്” എന്ന് ശങ്കു തിരുത്തി പറയുന്നതാണ് വീഡിയോ.

ചവറയില്‍ നിന്നുള്ള മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണ് ശങ്കുവെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ താന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് ശങ്കുവിൻ്റെ വീഡിയോയിലുള്ളത്. “ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനല്ല, എൻ്റെ അമ്മാമ്മയുടെ പേര് ഓമന. എൻ്റെ അമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേ ഉള്ളൂ കാര്യം” എന്നാണ് ശങ്കുവിൻ്റെ ട്രോള്‍ വിഡിയോ.

അവനെ എനിക്ക് ഇഷ്ടാണ് ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ലോ അവൻ ചവറയിലെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്. അംഗനവാടിയില്‍ ബിർണാണീം പൊരിച്ച കോഴീം വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിൻ്റെ വീഡിയോ നേരത്തെ വൈറലായിരുന്നു.

ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകള്‍. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്കരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *