അജണ്ട അറിയിച്ച് ടെലഗ്രാമിൽ സന്ദേശം
കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ നടക്കുമെന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിക്കുന്നു. ഇന്ന് വൈകിട്ട് 3മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തു ചേരും എന്ന തരത്തിലുള്ള കാർഡാണ് പ്രചരിക്കുന്നത്. ടെലഗ്രാം അക്കൗണ്ടിലൂടെയും ഒത്തുചേരലന് ആഹ്വാനമുണ്ട്.
യോഗത്തിന്റ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമാധാനപരമായ കൂടി കാഴ്ചയെന്നാണ് സന്ദേശം. അക്കൗണ്ടിൽ നിലവിൽ 14 സബ്സ്സ്ക്രൈബർമാരാണുള്ളത്. ആരാണ് ഇതിനുപിന്നിലെന്ന് വ്യക്തമല്ല.
‘സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന തരത്തിൽ ഒരു പോസ്റ്റർ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
