മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് പേട്രിയറ്റ്. മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഇപ്പോള്‍ ഒ ടി ടി യില്‍ പ്രദര്‍ശനം ആരംഭക്കാന്‍ പോകുകയാണ്. നിരവധി പേരാണ് സിനിമ ഒ ടി ടി യില്‍ എത്താന്‍ കാത്തിരുന്നത്. ഇപ്പോള്‍ അവര്‍ക്കും സന്തോഷമാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഇന്ന് അര്‍ധ രാത്രിമുതല്‍ സിനിമ ഒ ടി ടി യില്‍ ഇറങ്ങും. സീ 5 ലാണ് സിനിമ ഒ ടി ടി യില്‍ എത്തുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
