ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 13,204 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു ഇതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.24 ശതമാന മായി തുടരുന്നു.
രാജ്യത്ത് നിലവില്‍ 1.42 ലക്ഷം സജീവ കേസുകളാണുള്ളത്.അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. 266 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,61,057 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 23.84 ലക്ഷം വാക്സിന് ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്.
