പയ്യന്നൂർ: കവിയും അധ്യാപകനുമായ എ സി ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്.
പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പയ്യന്നൂരിനടുത്ത് ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ.സി. ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. പയ്യന്നൂർ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർവ്വകലാശാലയിൽനിന്ന് എം.ഫിലും നേടി.
ഭാര്യ: സംഗീത കെ., മകൻ: എ.സി. ശ്രീഹർഷൻ. മൃതശരീരം പയ്യന്നൂർ പ്രിയദർശിനി ഹോസ്പിറ്റലിൽ. സംസ്കാരം പീന്നിട് നടക്കും.
