ന്യൂ ഡൽഹി: കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇത് ചരിത്രത്തിലെ നിര്‍ണായക നിമിഷമാണെന്നും എല്ലാ ഭരണ കര്‍ത്താക്കള്‍ക്കുമുള്ള പാഠമെന്ന് പറഞ്ഞു കൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ തിരിച്ചുകൊണ്ടുവന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘ഭരണഘടനയും സ്വാതന്ത്ര്യത്തെയും സ്‌നേഹിക്കുന്ന എല്ലാവരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്. സമരത്തില്‍ വലിയ അക്രമങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേരിട്ടത്.ഞാനിന്ന് സന്തോഷവതിയാണ്. എന്റെ സഹോദരനടക്കം വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന് പോരാടി. അത്രയും ആക്രമണം നേരിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ പിന്നോട്ടു പോയില്ല. ഇത് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും വിജയമാണ’; പിയങ്ക ഗാന്ധി പറഞ്ഞു.
