കുടകില്‍ ആനയുടെ ചവിട്ടേറ്റ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം. സ്വന്തം കാപ്പിത്തോട്ടം സന്ദർശിക്കാനെത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച രാവിലെ മാനേജർക്കും ഡ്രൈവർക്കുമൊപ്പം തോട്ടത്തിലെത്തിയ സന്ധ്യയുടെ നേർക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇരുവർക്കും ഓടിരക്ഷപ്പെടാൻ സാധിച്ചെങ്കിലും ആനയുടെ മുന്നിൽ അകപ്പെട്ടുപോയ സന്ധ്യയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അവരെ ഗോണിക്കുപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *