ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവെയ്പ്പില്‍ 4 ജവാന്മാര്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പുലര്‍ച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ വെടി ഉതിര്‍ത്തത്. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400കിമീ അകലെയായാണ് ക്യാംപ്.

Leave a Reply

Your email address will not be published. Required fields are marked *