തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി എം വി ഗോവിന്ദൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായ തിരിച്ചടി മുൻകൂട്ടി പ്രവചിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പരാജയത്തിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനായി വിപുലമായ കമ്മിറ്റികൾ വിളിച്ചുചേർക്കുമെന്നും, ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെ അതിജീവിച്ച്‌ പാർടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *