തൃശൂരിൽ സ്വർണ ഖനിയിൽ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് സ്വർണ കട്ടികൾ തരാമെന്ന് പറഞ്ഞ്, വ്യാജമായി വലിയ സ്വർണ കട്ടികൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തൃശൂർ റൂറൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.

പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയിൽ വീട്ടിൽ ഷാജി (61)യാണ് പിടിയിലായത്. പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് നടപടികൾ സ്വീകരിച്ച് വരുന്നു. പാവറട്ടി സ്റ്റേഷനിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഷാജി.

Leave a Reply

Your email address will not be published. Required fields are marked *