അടൂരില്‍ കനത്ത മഴയെത്തുടര്‍ന്ന് അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ മതില്‍ ഇടിഞ്ഞുവീണു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. അപകടസമയത്ത് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.

നേരത്തെ സ്‌കൂളിന്റെ തന്നെ ഭാഗമായിരുന്ന ഈ മതില്‍, പിന്നീട് സെന്‍ട്രല്‍ സ്‌കൂളിനായി സ്ഥലം വിട്ടുകൊടുത്തപ്പോഴാണ് സ്‌കൂളില്‍ നിന്നും വേര്‍തിരിക്കപ്പെട്ടത്. സാധാരണയായി സ്‌കൂള്‍ ഇടവേള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഈ മതിലിന് സമീപം നില്‍ക്കാറുണ്ടായിരുന്നുവെന്ന് പി.ടി.എ അംഗങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പറയുന്നു.

മതില്‍ ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് വന്‍തോതില്‍ മണ്ണും ചെളിയും സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. ഇത് സ്‌കൂളിലെ ഉച്ചക്കഞ്ഞി പാചകത്തെ സാരമായി ബാധിക്കുകയും പാചകപ്പുരയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സ്‌കൂള്‍ പി.ടി.എയും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *