ന്യൂഡൽഹി: മധ്യപ്രദേശിൽ മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് കോൺഗ്രസ്. സീറ്റ് കൊള്ളയാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മീനാക്ഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര നടപടികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് അടിയന്തര നേതൃയോഗത്തിന് ശേഷമായിരുന്നു കെ സിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *