കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണ തൈക്കണ്ടിയിലിന് വീണ്ടും ഇ.ഡിയുടെ സമൻസ്. ബുധനാഴ്ച നേരിട്ട് ഹാജരാകാനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് നോട്ടീസ് നൽകിയിരിക്കുന്നത്. വീണയോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തെ സമയം നീട്ടി ചോദിച്ചിരുന്നു.

രേഖകൾ അഭിഭാഷകൻ മുഖേന ഹാജരാക്കാമെന്ന് വീണ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇ.ഡി വിസമ്മതിക്കുകയായിരുന്നു. വീണയടക്കം ഒൻപത് പേർക്കാണ് കഴിഞ്ഞദിവസം ഇഡി സമൻസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *