കാരന്തൂര്‍ : മാനവ , പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള നമ്മുടെ കരുത്ത് വിവിധ സ്‌കില്ലുകള്‍ പരിശീലനം നേടിയവരും അത് സമുഹത്തിന് വേണ്ടി സമര്‍പിക്കുകയും ചെയ്യുന്ന യുവാക്കളാണെന്ന് എം.എ റസാക്ക് മാഷ് എ.എല്‍. എ.
ഗ്രാമങ്ങളിലെയും പിന്നാക്ക പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥി തലമുറകള്‍ക്ക് കാലോചിതമായ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിച്ച് പതിനായിരക്കണകിന് യുവാക്കളെ ദേശീയ അന്തര്‍ ദേശീയ കമ്പനികളുടെ ഉയര്‍ന്ന ജോലികളിലെത്തിച്ച മര്‍കസ് ഐ. ടി. ഐയുടെ സേവനം അതുല്യമാണെന്നും പഠനം കഴിഞ്ഞവര്‍ക്കെല്ലാം തൊഴില്‍ ലഭിച്ചത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കെസി ഫൗണ്ടേഷന്റെ മൂന്നര ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടിയ മര്‍കസ് ഐ. ടി. ഐ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മര്‍കസ് ഐ.ടി.ഐ യില്‍ നടന്ന ചടങ്ങില്‍ ഐ.ടി.ഐ പ്രിന്‍സിപ്പള്‍ എന്‍.മുഹമ്മദലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, വൈസ് പ്രിന്‍സിപ്പള്‍ അബ്ദുറഹിമാന്‍ കുട്ടി, അബ്ദുല്‍ അസീസ് സഖാഫി , ഇബ്രാഹിം , ജലീല്‍ ,ഇറാഷ് വി.കെ , ഷിജാസ് അഹമ്മദ് , ഷറഫുദ്ദീന്‍ , സുദീപ് ,ഡൈനി.പി.ടി,ഷമീര്‍ പി.കെ, ഹനീഫ രിഫായി, ജ്യോതിഷ്, ദിപിന്‍ലാല്‍, പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
