പട്ന: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്റ്റേഷന് അടിച്ചു തകര്‍ത്തു. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.
ട്രെയിനുകൾ തടഞ്ഞ യുവാക്കൾ കോച്ചുകളും നശിപ്പിച്ചു. സംഘർഷം അതിരു കടന്നതോടെ സുരക്ഷാസേന ഇടപ്പെട്ടു. മേഖലയിൽ ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടതോടെയാണ് സുരക്ഷാസേന ഇടപെട്ടത്. നിരവധി തവണ സുരക്ഷാസേന ആകാശത്തേക്ക് വെടിവച്ചു.
കൂടാതെ കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടിവന്നു. ഒടുക്കം റെയില്‍വേയും ഇടപെട്ട് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോകാനായി പ്രത്യേക ട്രെയിനുകള്‍ ഏർപ്പെടുത്തിയാതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.
