തിരുവനന്തപുരം: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഇ പി ജയരാജന് തിരിച്ചടി. കേസ് എഴുതി തള്ളാനാകില്ലെന്ന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറിയിച്ചു. കേസ് ഒഴിവാക്കി കൊണ്ട് പൊലീസ് നൽകിയ റിപ്പോർട്ട് കോടതി തള്ളുകയും,അന്വേഷിച്ച് ഉത്തരവ് നൽകണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

സ്വർണക്കടത്ത് കേസിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധിക്കുന്നതിനിടെയാണ് ജയരാജൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത്. യൂത്ത് കോൺഗ്രസിൻ്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ, യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവരായിരുന്നു പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *