തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ ഫണ്ട് പോലും വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി നടപ്പിലാക്കാനുള്ള യാതൊരു നടപക്രമങ്ങളും കേരളം പൂർത്തീകരിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി സ്കൂളുകളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് നൽകണം അതുപോലും സംസ്ഥാനം ചെയ്തിട്ടില്ല. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് പിഎംശ്രീയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും, പദ്ധതി നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

വി ഡി സതീശൻ പറയുന്നത് വസ്തുതാവിരുദ്ധമെന്ന് പറഞ്ഞ ശിവൻകുട്ടി, ഉപസമിതി ജനങ്ങളെ പറ്റിക്കാനാണെന്നും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *