തിരുവനന്തപുരം: പണം കൊടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ ഓര്‍ഡിനറി ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ പോവുന്നു. ഒരൊറ്റ ഓര്‍ഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല.

സ്ത്രീകള്‍ക്കുള്ള സൗജന്യം സ്ത്രീകള്‍ അനുഭവിക്കുക. അത്ര വിഷമമുള്ളവര്‍ അതില്‍ കയറാതിരിക്കുക. ഒരു സ്ത്രീ പോയിട്ട് ഞാനൊരു പാവപ്പെട്ട സ്ത്രീയാണെന്ന് പറയേണ്ടി വരരുത്. ഞാനൊരു സ്ത്രീയാണ് അത് തന്നെ ധാരാളമാണ്. പദ്ധതിക്ക് മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‍കി. ഇന്നലെ ഓര്‍ഡിനറിയില്‍ 11.84 ലക്ഷം സ്ത്രീകള്‍ കയറി. 2.46 കോടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൊടുക്കണം. കെഎസ്ആര്‍ടിസി ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ പോവുന്നു. വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനോട് അലര്‍ജിയില്ല. 384 സിറ്റി ഫാസ്റ്റ് ആണ് തിരുവനന്തപുരം നഗരത്തിലുള്ളത്. ഒരൊറ്റ ഓര്‍ഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയില്ല. പൊഴിയൂര്‍ -അഞ്ചുതെങ്ങ്, പാപ്പനം കോട്- വികാസ്ഭവന്‍ എന്നീ സിറ്റി ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറി ആക്കി. സിറ്റി ഫാസ്റ്റുകള്‍ സിറ്റി ഫാസ്റ്റുകള്‍ ആണെന്നറിയാനാണ് സ്റ്റിക്കര്‍ പതിച്ചത്. അതില്‍ തെറ്റിയിട്ട് ആളുകള്‍ കയറി കണ്ടക്ടര്‍മാര്‍ക്ക് ഒരു ബുദ്ധിമുട്ടാവരുതല്ലോ. തിരിച്ചടവില്‍ ബുദ്ധിമുട്ടില്ല. അതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *