യുവ ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റ് കലേഷ് ഗോവിന്ദൻ ആണ് വരൻ. വിവാഹചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ഗൗരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഗായിക പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് കമന്റിടുന്നത്.
