ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ ഇപ്പോഴും വേട്ടയാടുന്നുവെന്ന് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ഭാര്യ ഉഷാദേവി. വാശിയായാല്‍ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല. നിലവില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു, ഒരു രീതിയിലും അന്വേഷണം മുന്നോട്ടു പോയിട്ടില്ല. വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. വി.എം സുധീരന്‍ വിഷയത്തില്‍ കൃത്യമായി ഇടപെട്ടുവെന്നും ഉഷാദേവി പറഞ്ഞു.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഉഷാദേവി പറഞ്ഞു. വെള്ളാപ്പള്ളിയുടെ ഭാഗത്തുനിന്ന് ഇപ്പോഴും ഉപദ്രവം ഉണ്ടാകാറുണ്ട്. മരണം വരെ പോരാടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാശിയായാല്‍ വെള്ളാപ്പള്ളി എന്തു ചെയ്യാനും മടിക്കില്ല.വെള്ളാപ്പള്ളി പണവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണം അട്ടിമറിച്ചു. സംഭവവുമായി ബന്ധപ്പെട്ട പരാതി പറയാന്‍ പോയപ്പോള്‍ മഹേശനെ വെള്ളാപ്പള്ളി ശാരീരികമായി ഉപദ്രവിച്ചുവെന്നും ഉഷാദേവി പറഞ്ഞു.

മഹേശനെ യൂണിയന്‍ ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. മരണത്തിന് മുന്‍പ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത് മഹേശന്‍ കത്തെഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *