പാലക്കാട്: പാലക്കാട്ട് നിര്‍ത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഇടിച്ച് യുവാവ് മരിച്ചു. വടക്കഞ്ചേരിയില്‍ ദേശീയപാതക്കരികില്‍ നിര്‍ത്തിയിട്ട കാറിന് പിറകില്‍ കണ്ടെയ്‌നര്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം. ദേശീയപാതയില്‍ പാലക്കാട് ദിശയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫീസിന് എതിര്‍വശത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്.

അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സമീപത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു .മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലാണ് . വടക്കഞ്ചേരി പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *