ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് രാജി. ജോര്‍ജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോര്‍ജ് കുര്യന്‍ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *