മാഹി: അറക്കല്‍ മാണിയാട്ട് എ. എം. കുഞ്ഞിമൂസ ഹാജിയുടെയും പരേതയായ സുലേഖ ഹജ്ജുമ്മയുടെയും കുടുംബാംഗങ്ങള്‍ ചൊക്ലി അഫ് ലാന്‍ ഹൗസില്‍ സംഘടിപ്പിച്ച കുടുംബസംഗമം കുടുംബഐക്യത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും വേറിട്ട വേദിയായി.

84-ാം വയസ്സിലെത്തിയ കുടുംബനാഥന്‍ എ. എം. കുഞ്ഞിമൂസ ഹാജിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന ശബ്ദം ന്യൂസ് ചീഫ് എഡിറ്ററുമായ എം. സിസിബ്ഗത്തുള്ള പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിന്റെ ഐക്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കുഞ്ഞിമൂസ ഹാജി പറഞ്ഞു. മുസ്തഫ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അസ്ലം മാഹി സ്വാഗതവും ഷറഫുദ്ദീന്‍ സമാപന പ്രസംഗവും നടത്തി. ഹന്‍ഫ അസ്ലംമോഡറേറ്ററായിരുന്നു.

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുക, പുതിയ തലമുറയ്ക്ക് ജീവിതമൂല്യങ്ങള്‍ കൈമാറുക, കുടുംബപ്രശ്‌നങ്ങള്‍ ആശയവിനിമയത്തിലൂടെ പരിഹരിക്കുക, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. പരേതയായ സുലേഖ ഹജ്ജുമ്മയെ അനുസ്മരിച്ച വേള വികാരനിര്‍ഭരമായി.
ഫെമിന അസ്ലം, ഫാരിസ ഷറഫുദ്ദീന്‍, ഫൗസിയ മുസ്തഫ, മിനന്‍ ഷറഫുദ്ദീന്‍, ഹാതില്‍ അസ്ലം, സബീഹ് കുന്ദമംഗലം, ഫറീഹാ കണ്ണൂര്‍, റഹദ് ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കഥപറച്ചിലും കലാപരിപാടികളും അരങ്ങേറി. റഹാന്‍ പ്രാര്‍ഥന നടത്തി. കുടുംബസംഗമങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന തീരുമാനത്തോടെയാണ് പരിപാടി സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *