കുന്ദമംഗലം: കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കുന്ദമംഗലം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിയനിലെ പാചക തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹാദരവ് സംഘടിപ്പിച്ചു.
മുനീര്‍ പൂവാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി ഷംജിത്ത് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മെമെന്റോകള്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് മെഹബൂബ് കുറ്റിക്കാട്ടൂര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ലെനിന്‍ വെള്ളയില്‍, നാസര്‍ പിലാശ്ശേരി, മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഫല്‍ മുറിയനാല്‍ സ്വാഗതവും കാദര്‍ കുന്ദമംഗലം നന്ദിയും പറഞ്ഞു. യൂണിയനിലെ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *