കൊച്ചി: കേരള ഹോട്ടല്‍ ജനറല്‍ മാനേജേഴ്‌സ് ക്ലബ് (KHGMC) സംഘടിപ്പിച്ച മൂന്നാമത് വാര്‍ഷിക സംഗമം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ശ്രദ്ധേയമായി. സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഡീലക്‌സ്, ഹെറിറ്റേജ് ക്ലാസിഫൈഡ് ഹോട്ടലുകള്‍ വരെയുള്ള 250-ലധികം ജനറല്‍ മാനേജര്‍മാര്‍ പങ്കെടുത്ത സമ്മേളനം കേരളത്തിലെ ആതിഥേയ മേഖലയിലെ പ്രധാന സംഗമങ്ങളിലൊന്നായി.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതിഥേയ രംഗത്ത് 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജനറല്‍ മാനേജര്‍മാരെ ചടങ്ങില്‍ ആദരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ആതിഥേയ മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന വ്യവസായ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ പങ്കെടുത്ത് പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുകയും വ്യവസായ സഹകരണത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
KHGMC സെക്രട്ടറി സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുബ്രഹ്‌മണ്യം അധ്യക്ഷത വഹിച്ചു. പ്രകാശ് നായര്‍ നന്ദി രേഖപ്പെടുത്തി.
കേരളത്തിലെ ആതിഥേയ മേഖലയിലെ നേതൃത്വത്തിന്റെ ഐക്യവും മികവും പ്രതിഫലിപ്പിച്ച വാര്‍ഷിക സംഗമം, വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേദിയായതായി സംഘാടകര്‍ അറിയിച്ചു.
