വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി. വിശദമായ വാദം കേള്‍ക്കാനാണ് കോഴിക്കോട് സെക്ഷന്‍സ് കോടതി അപേക്ഷ മാറ്റിയത്. ഇന്നലെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ജാമ്യം അനുവദിക്കാതിരുന്നത്. ഇതേ തുടര്‍ന്നാണ് ജിതിന്‍ ഭാസ്‌കര്‍ കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചത്.

സ്‌ക്രീന്‍ഷോര്‍ട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്‌സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറന്‍സിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ് ഐ ടി സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *