തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണത് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. പൊലീസിൻ്റെ ജാഗ്രത കുറവ് ചൂണ്ടി കാട്ടി നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന് ഡിവൈഎസ്പി റെയ്ഞ്ച് ഡിഐജിക്ക് ഉത്തരവ് കൈമാറി.

ജൂൺ 15ന് പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ചായിരുന്നു സംഭവം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബസിൽ പായസവിതരണം ഉണ്ടായിരുന്നു. പായസം കൈമാറുന്നതിനിടെ പ്രവർത്തകരുടെ കൈ തട്ടി പായസം മന്ത്രിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

സംഭവം കണ്ടയുടൻ ബസിലുണ്ടായിരുന്നവർ തൂവാലയും ഷാളും ഉപയോഗിച്ച് മന്ത്രിയുടെ തലയിൽ വീണ പായസം തുടച്ചു കളഞ്ഞു. ആദ്യദിവസം തന്നെ ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു. തിരക്കിനിടയിൽപ്പെട്ടാണ് പായസം തലയിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *