2026 ഫിഫ ലോകകപ്പില്‍ വമ്പന്മാരായാ ജര്‍മനിയെ പരാജയപ്പെടുത്തി ഇക്വഡോര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ജര്‍മനിയെ തകര്‍ത്ത്. എന്നാല്‍, ഇക്വഡോറിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കള്‍. ആദ്യം കളിച്ച രണ്ട് മത്സരങ്ങളില്‍ ജയിക്കാനായതാണ് ജര്‍മനിക്ക് രക്ഷയായത്.
ജര്‍മനിക്കായി മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെ വലകുലുക്കി. ആ വിജയാഘോഷം അധികം നീടുനിന്നില്ല. ഒന്‍പതാം മിനിറ്റില്‍ നില്‍സണിലൂടെ ഇക്വഡോര്‍ തിരിച്ചടിക്കുകയായിരുന്നു. ശേഷം 77-ആം മിനിറ്റിലും ജര്‍മനിയുടെ വല കുലുക്കി ഇക്വഡോര്‍. ഗൊണ്‍സാലോ പ്ലാറ്റയായിരുന്നു ആ വിജയഗോള്‍ നേടിയത്.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ഇക്വഡോറിന്റെ സമ്പാദ്യം. നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അവര്‍. അതേസമയം, തോറ്റെങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ജര്‍മ്മനി. ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം.
