തൃശ്ശൂര്‍: നവജാത ശിശു മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. പാല് തൊണ്ടയില്‍ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളറക്കാട് തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്.
