തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബി ജെ പി പഠന ശിബിരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥാപനത്തിന്റെ ചുമതലക്കാരോട് വിശദീകരണം തേടി കെ പി സി സി. ബി ജെ പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹാള്‍ വാടകയ്ക്ക് നല്‍കിയതാണ് കോണ്‍ഗ്രസിനുള്ളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍, രാഷ്ട്രീയ വ്യത്യാസമന്യേ വിവിധ സംഘടനകളുടെ പരിപാടികള്‍ക്കായി ഇവിടെയുള്ള ഹാള്‍ സാധാരണയായി വാടകയ്ക്ക് നല്‍കാറുണ്ടെന്നാണ് സ്ഥാപനത്തിന്റെ ചുമതലക്കാരുടെ വിശദീകരണം. ബി ജെ പി പഠന ശിബിരത്തില്‍ ആര്‍ ശ്രീലേഖയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാനും പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഇത്തരം തീരുമാനങ്ങള്‍ എടുത്തതിനെതിരെയും കര്‍ശന നടപടികളുടെ ഭാഗമായാണ് കെ പി സി സി ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ക്കാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *