കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവനും കുന്ദമംഗലം കാര്‍ഷിക കര്‍മ്മസേനയും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് ഷംസീറ ഷമീര്‍ കര്‍ഷകനായ വേലായുധന്‍ ഒത യമംഗലത്ത് എന്നവര്‍ക്ക് തൈ നല്‍കി ഉദ്ഘാടനം ചെയ്തു , വിവിധ ഇനം തെങ്ങിന്‍ തൈകള്‍, കവുങ്ങിന്‍ തൈകള്‍,ഒട്ടുമാവ് , ഒട്ടു പ്ലാവ് , ഒട്ടു സപ്പോട്ട , അബിയു ,റംബുട്ടാന്‍ , മാംഗോസ്റ്റിന്‍, പേരക്ക , കുറ്റി കുരുമുളക്, കുരുമുളക് വള്ളി , കറിവേപ്പ്, പച്ചക്കറി തൈകള്‍, ജൈവ കീടനാശിനികള്‍, ജീവാണു വളങ്ങള്‍, സൂക്ഷ്മമൂലക മിശ്രിതങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ വില്‍ക്കപെടുന്നു . ചടങ്ങില്‍ ക്ഷേമകര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍ മാന്‍ സുബൈര്‍ എം(ബാബുമോന്‍ ) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീബ പുല്‍ക്കുന്നുമ്മല്‍, മെമ്പര്‍മാരായ മിന്നത്ത് കെ.കെ. എ. പി. അഷ്റഫ്, ഷൈജ വളപ്പില്‍ , നിഖില്‍ എ , സജീവ് കുമാര്‍ , പ്രീതി യു. സി, ജിഷ , ഷംസാദ,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ ഷാജി.പി ,കൃഷി ഓഫീസര്‍ ദീപ ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രുപേഷ് എം കൃഷി അസിസ്റ്റന്റുമാരായ അനുപ് , ബിജില കാര്‍ഷിക കര്‍മ്മസേന പ്രസിഡണ്ട് ശ്രീനിവാസന്‍ സെക്രട്ടറി രവീന്ദ്രന്‍ കാര്‍ഷിക വികസന സമിതി അംഗം രാജീവന്‍ പി. തുടങ്ങിയവര്‍ പങ്കെടുത്തു.കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് സമീപം കാര്‍ഷിക കര്‍മ്മസേന വിപണന കേന്ദ്രത്തില്‍ ജൂലായ് 4 വരെ ഞാറ്റുവേല ചന്ത ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *