കൊച്ചി: ഓപ്പറേഷന് തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് കൊച്ചി നടന്ന ഗുണ്ടകളുടെ യോഗത്തെ കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഓപ്പറേഷന് തൂഫാന്റെ പേരില്‍ ക്രിമിനല്‍ കേസ് പ്രതികളെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ യോഗം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്തെത്തി. കെ സുധാകരനെ ഞങ്ങള്‍ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകന്‍ സുഹൈല്‍ ഷാജഹാന് പറഞ്ഞു. കൊച്ചിയില്‍ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേര് സുധാകരനെ കാണാന്‍ അനുവാദം ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുതെന്നും സുഹൈല്‍ ഷാജഹാന് പറയുന്നു. എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിയാണ് സുഹൈല്‍ ഷാജഹാന്. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.
