എറണാകുളം പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹുജനറാലി ആരംഭിച്ചു. തൂഫാന്‍ ജാഗരണ്‍ എന്ന പേരിലാണ് റാലി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖര്‍ എന്നിവര്‍ റാലിയുടെ ഭാഗമായി. റാലിയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ഭായ് കോളനിയിലെത്തി അതിഥി തൊഴിലാളികളുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തും.

റാലിയില്‍ ബെന്നി ബഹന്നാന്‍ എം പി,എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ലഹരിയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ടുള്ള തൂഫാന്‍ ദ നാര്‍കോ ഹണ്ട് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പൊലീസ് പിടിച്ചെടുത്തത്. 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.

കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്’ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്‍ ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അന്നുമുതല്‍ കേരളം സാക്ഷിയായത് സമാനതകളില്ലാത്ത ലഹരി വേട്ടയ്ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *