ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മദ്യപിച്ച് നിരന്തരം മര്‍ദിക്കുന്ന നാല്‍പ്പതിനാലുകാരനായ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി ഭാര്യ. 45 ദിവസത്തെ അന്വേഷത്തിനുശേഷമാണ് ഭര്‍ത്താവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീടിന്റെ ബാത്‌റൂമിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പുതിയ സിമന്റും ടൈല്‍സും കണ്ട് സംശയം തോന്നിയാണ് പൊലീസ് പരിശോധിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കൊലപാതകം നടന്നത് മെയ് 18 ന് എന്ന് പൊലീസ് നിഗമനം.

പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി ബോധം കെടുത്തിയ ശേഷമായിരുന്നു കൊലപാതകം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാര്യ റൂബി ശര്‍മ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ റൂബി മെയ് പതിനെട്ടിന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സിക്കന്ദ്ര പൊലീസ് വീട്ടിലെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസിനെ കണ്ട് റൂബി പരിഭ്രാന്തയായതോടെ പൊലീസിന് സംശയമുണ്ടാകുകയും അവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇവര്‍ സംഭവങ്ങളെല്ലാം പൊലീസിനോട് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *