കുന്ദമംഗലം: കുന്ദമംഗലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകിക്കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. മന്ത്രിയുടെ മുന്നിലെത്തിയ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും വികസന ആവശ്യങ്ങൾ ക്ഷമയോടെ കേട്ട അദ്ദേഹം, എല്ലാവർക്കും സ്വീകാര്യവും പ്രായോഗികവുമായ പരിഹാരങ്ങളിലൂടെ കുന്ദമംഗലത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി.


കുന്ദമംഗലത്തെ വർഷങ്ങളായി വലയ്ക്കുന്ന ഗതാഗതക്കുരുക്ക്, ബൈപാസ് റോഡിന്റെ ആവശ്യകത, ടൗണിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ ഫുട് ഓവർബ്രിഡ്ജ് സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്. ഓരോ വിഷയവും വിശദമായി കേട്ട മന്ത്രി, സാങ്കേതികവും പ്രായോഗികവുമായ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്ന് വ്യക്തമാക്കി.

ഈ ആവശ്യങ്ങൾ സമഗ്രമായി പഠിച്ച് ഒരു വർഷത്തിനുള്ളിൽ നടപ്പാക്കാനാകുന്ന പദ്ധതികൾ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി കുന്ദമംഗലം മണ്ഡലം എം.എൽ.എയ്ക്ക് ഉറപ്പുനൽകി. കുന്ദമംഗലത്തിന്റെ ഭാവി വികസനത്തിന് ഈ ഇടപെടൽ നിർണായകമാകുമെന്ന പ്രതീക്ഷയാണ് യോഗത്തിൽ പങ്കെടുത്തവർ പങ്കുവെച്ചത്.

ചർച്ചയിൽ മുൻ എം.എൽ.എ യു.സി. രാമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി, ജനശബ്ദം ചീഫ് എഡിറ്റർ എം. സിബ്ഗത്തുള്ള, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് എം. ബാബുമോൻ, ഖാലിദ് കിളിമുണ്ട, ഒളോങ്ങൽ ഉസൈൻ, അരിയിൽ മൊയ്തീൻ ഹാജി, ഒ. സലീം, ഷമീൽ പന്തീർപ്പാടം, അരിയിൽ അലവി, എൻ. സദക്കത്തുള്ള, എൻ.എം. യൂസഫ്, സുൽഫിക്കർ അലി, ജൗഹർ ഭൂപതി, മൃഹ്സിൻ ഭൂപതി എന്നിവരുൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *