പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമെന്ന് പൊലീസ്. സഹപാഠിക്ക് തന്നോട് പ്രണയം തോന്നാത്തത് പരാതിക്ക് കാരണമായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. പൊലീസിന് മുമ്പിലും മജിസ്‌ട്രേറ്റിന് മുമ്പിലും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടില്ല.
രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറും ക്ലോസ് ചെയ്തതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടി ചൈല്‍ഡ് ലൈന് മൊഴി നല്‍കാന്‍ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. ലൈംഗിക അതിക്രമത്തിന് പെണ്‍കുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.
പത്ത് പേരുടെ പേരുകളായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. ഈ പത്തു പേരെയും പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
