കല്പറ്റ: കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എംബാം നടപടികൾ പൂർത്തീകരിച്ച് കരാർ കമ്പനിയായ ഡി. ബി. എൽ അധികൃതർക്ക് മൃതദേഹങ്ങൾ കൈമാറിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം മൊയ്തീൻ ഷാ അറിയിച്ചു.
ഝാർഖണ്ഡ് സ്വദേശിയായ അൻമോലിൻ്റെ മൃതദേഹം കൈമാറി. രാത്രി 8.30നുള്ള ഇൻഡിഗോ വിമാനത്തിൽ മൃതദേഹം റാഞ്ചിയിൽ എത്തിക്കും. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് മറ്റ് മൃതദേഹങ്ങളും സ്വദേശങ്ങളിൽ എത്തിക്കുമെന്ന് ഡി.ബി.എൽ. അധികൃതർ അറിയിച്ചു.
