കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തളിര്‍ യങ് ഇന്ത്യന്‍സ് പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള നിയമസഭയുടെ മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സെക്രട്ടറി ഷാജി സി. ബേബി ആശംസകള്‍ അര്‍പ്പിച്ചു. യങ് ഇന്ത്യന്‍സ് തിരുവനന്തപുരം ചെയര്‍ മാത്യു ജേക്കബ്, കോ-ചെയര്‍ വിഷ്ണു എ.ആര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിലാണ് ചടങ്ങുകള്‍ നടന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യങ്ങള്‍, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍, നേതൃത്വപാടവം എന്നിവ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *