തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.പത്മകുമാറാണ് ചെയര്‍മാന്‍.
ബസിനകത്തും പുറത്തും പരസ്യം പതിക്കാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വേഗത്തില്‍ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ട് വരുമ്പോഴേക്കും കുറേ ബസുകള്‍ ഇല്ലാതാകുമെന്നും ബസുടമകള്‍ വ്യക്തമാക്കി.
തല്‍ക്കാലം ബസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടന്‍ കടക്കുന്നില്ലെങ്കിലും, വരും ദിവസങ്ങളില്‍ സംയുക്ത യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ബസ് ഉടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.
