മാക്കൂൽ മൈത്രി രചിച്ച് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന’ഋതുഭേദം’ എന്ന കഥാസമാഹാരത്തിൻ്റെയും ‘ഭൂമിക’ എന്ന കവിതാ സമാഹാരത്തിൻ്റെയും പ്രകാശന കർമ്മം ജൂലൈ 19 ന് ഉച്ചയ്ക്ക് 12. 30 ന് കോഴിക്കോട് നടക്കാവിലുള്ള അലങ്കാർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന രണ്ടാമത് ‘എനർജൈസേർസ് ഹബ്ബ് ഹാർമണി ഗാതറിംഗി’ൻ്റെ ചടങ്ങിൽ വെച്ച് പ്രകാശന കർമ്മം നടക്കുക.
മനുഷ്യന്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും കരുണയെയുമൊക്കെ ഒരു നല്ല മാനവിക കഥയോ കവിതയോ പ്രമേയമാക്കുമ്പോൾ കേവലം വായനക്കാരനെ രസിപ്പിക്കുക എന്ന ദൗത്യം മാത്രല്ല നിറവേറുന്നത്. സഹാനുഭൂതിയുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു മനുഷ്യനായി വളരാൻ പ്രചോദിപ്പിക്കുന്ന ഘടകമായി വർത്തിക്കുകയും ചെയ്യുന്നുണ്ട്. പ്രസ്തുത പ്രകരണത്തിലാണ് മേല്പറഞ്ഞ പുസ്‌തകങ്ങൾ സംഗതമാകുന്നത്. ‘ഭൂമിക’യുടെ അവതാരിക ശ്രീധരനുണ്ണിയും ‘ഋതുഭേദ ത്തിൻ്റെ അവതാരിക കാനേഷ് പൂനൂരുമാണ് എഴുതിയിട്ടുള്ളത്.
പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ പ്രകാശനം നിർവ്വഹിക്കുന്ന ചടങ്ങിൽ ഗ്രാൻ്റ് മാസ്റ്റർ ഡോ: സി കെ റാഷിദ്, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകനായ എൻ.കെ . അബ്ദുൾ അസീസ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. എനർജൈസേർസ് ഹബ്ബ് ചെയർമാൻ സൈനുദ്ദീൻമാറഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിക്കും.ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റർ
എം.സിബ്ഗത്തുള്ള പുസ്തകത്തിൻ്റെ ഏകോപനം നടത്തിയത്
