മലപ്പുറം: വീടിനടുത്തുള്ള കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരൂർ തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശി നസീം-റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ (15) ആണ് ദാരുണമായി മരണപ്പെട്ടത്. വീട്ടിൽ നിന്ന് ബന്ധുവിന്റെ മകനോടൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു നിബിൻ.

വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിനകത്തുള്ള ഗുഹ പോലുള്ള ഭാഗത്ത് കുടുങ്ങിയ നിലയിലായിരുന്നു നിബിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നിബിൻ

Leave a Reply

Your email address will not be published. Required fields are marked *